Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ്‌ 23 വരെ നീട്ടി

നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി. വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുതാണ് തീരുമാനം.

നാല് ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാകും നിയന്ത്രണങ്ങൾ കടുപ്പിക്കുക. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരും.

നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ് നാലു ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളിൽ 50 ശതമാനത്തിന് മുകളിൽ രോഗവ്യാപനത്തോത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

ഈ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി.

തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി 16ന് ശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

മെയ് മാസം കേരളത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും ലോക്ക്ഡൗൺ 23 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button
error: Content is protected !!