Please wear masks while going out in public places.

Latest Updates

72 ലക്ഷം ആരാധകരുള്ള അക്കൗണ്ട് നീക്കം ചെയ്ത് പ്രിയ വാരിയർ

72 ലക്ഷം ഫോളോവേർസ് ഉള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്ത് പ്രിയ പി. വാരിയർ.ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോഡ് സ്വന്തമാക്കിയ മലയാളി താരമാണ് പ്രിയ പ്രകാശ് വാരിയർ.നടിയുടെ ഈ തീരുമാനത്തിൽ ആരാധകരും ഞെട്ടലിലാണ്.

ഒരു ചെറിയ ബ്രേക്ക് എടുത്തതാണെന്നും അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തത് താത്കാലികമായാണെന്നും തിരിച്ചുവരുമെന്നും പ്രിയ പറയുന്നു.

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2019ല്‍ റിലീസ് ചെയ്ത ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെയാണ് പ്രിയ താരമായത്. ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ പ്രിയ,ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയുമായിരുന്നു. അടുത്തിടെ തന്റെ ചില ടിക്ക് ടോക്ക് വിഡിയോകൾ പ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ഫോളോവേഴ്സിന്റെ എണ്ണത്തിൽ മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും ഭീമൻ കമ്പനികൾ വരെ പ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുള്ള പരസ്യങ്ങൾ ചെയ്തിരുന്നു. വലിയൊരു വരുമാനവും ഇതിലൂടെ നടി നേടിയിരുന്നു.

Show More

Related Articles