Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
CricketLatest NewsLatest UpdatesNews

ശ്രീലങ്കയുടെ പുതിയ കേന്ദ്ര കരാറില്‍ ഒപ്പുവയ്ക്കുവാന്‍ വിസ്സമ്മതിച്ച് താരങ്ങള്‍

ശ്രീലങ്കയുടെ പുതിയ കേന്ദ്ര കരാറില്‍ ഒപ്പുവയ്ക്കുവാന്‍ വിസ്സമ്മതിച്ച് താരങ്ങള്‍ : വേതനം കുറച്ച ശ്രീലങ്കന്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇതെന്നാണ് ലഭിയ്ക്കുന്ന വിവരം.

സീനിയര്‍ താരങ്ങളായ ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമല്‍, ആഞ്ചലോ മാത്യൂസ് എന്നിവരാണ് കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ച പ്രധാന താരങ്ങള്‍ 40 ശതമാനം കുറവാണ് വേതനത്തില്‍ ലങ്കന്‍ ബോര്‍ഡ് വരുത്തിയിരിക്കുന്നതാണെന്നാണ് പുറത്ത് വരുന്ന വിവരം.

24 താരങ്ങള്‍ക്കാണ് കേന്ദ്ര കരാര്‍ ലങ്കന്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ജൂണ്‍ 3ന് അകം കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം

ഇപ്പോള്‍ ഈ കരാറിനെക്കുറിച്ച് ചിന്തിക്കാന്‍ ടീമിന് താല്പര്യമില്ലെന്നും ശ്രദ്ധ ബംഗ്ലാദേശിനെതിരെയുള്ള ഏകദിനങ്ങളിലുമാണെന്ന് പറഞ്ഞ ശ്രീലങ്കന്‍ നായകന്‍ എന്നാല്‍ ഈ കരാര്‍ താരങ്ങള്‍ക്ക് പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ചു.

ഉടന്‍ ഈ വിവാദം അവസാനിപ്പിക്കുവാന്‍ താരങ്ങള്‍ക്കും ബോര്‍ഡിനും ആകുമെന്ന് ലങ്കന്‍ നായകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു

Related Articles

Back to top button
error: Content is protected !!