Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

സഖാവിന് ഇന്ന് 76-ാം പിറന്നാൾ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് 76-ാം പിറന്നാൾ.

2017 ലാണ് മുഖ്യമന്ത്രി മെയ് 24നാണ് തന്റെ പിറന്നാളെന്ന് തുറന്നുപറഞ്ഞത്.

രേഖകളിലെല്ലാം മാർച്ച് 24എന്നായിരുന്നു.

രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ നാടിനെ നയിക്കുമ്പോൾ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കേരളത്തെ അടയാളപ്പെടുത്തുക കൂടിയാണ്.

ഒന്നാം പിണറായി സർക്കാർ അതിജീവിച്ച മഹാമാരിയടക്കമുള്ള പ്രതിസന്ധികളെ രണ്ടാമൂഴത്തിലും അതിജീവിക്കുക എന്ന വലിയ ദൗത്യമാണ് പിണറായി വിജയന്റെ മുന്നിലുള്ളത്.

2021 മെയ് 20 നാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റത്.

പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!