Please wear masks while going out in public places.

Latest Updates

വേറിട്ടൊരു ലോഗോ തയ്യാറാക്കാനാകുമോ? കേന്ദ്ര ടൂറിസം മന്ത്രാലയം നിങ്ങളെത്തേടിയെത്തും

ദേഖോ അപ്‌നാ ദേശിന് അനുയോജ്യമായ ലോഗോ ഡിസൈന്‍ ചെയ്യുന്നവര്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലുമൊരു സഞ്ചാരകേന്ദ്രത്തില്‍ അഞ്ചുരാത്രിയും ആറ് പകലും താമസിക്കാന്‍ അവസരം ലഭിക്കും

കോവിഡ് 19 ഇന്ത്യയിലെത്തും മുൻപ് സഞ്ചാരികൾ ഏറ്റവുമധികം സംസാരിച്ചത് കേന്ദ്രസർക്കാരിന്റെ ദേഖോ അപ്നാ ദേശ് എന്ന ആശയത്തെക്കുറിച്ചായിരുന്നു. ജനങ്ങളിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പദ്ധതിയാണിത്.


കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഈ പദ്ധതി കൊണ്ടുവന്നത്. എന്നാൽ ഇതുവരെ പദ്ധതിയ്ക്ക് ഒരു ലോഗോ തയ്യാറാക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടില്ല. അതിനുള്ള അവസരം സഞ്ചാരികൾക്ക് നൽകുകയാണ് ടൂറിസം വകുപ്പ്. ദേഖോ അപ്നാ ദേശിന് അനുയോജ്യമായ ലോഗോ ഡിസൈൻ ചെയ്യുന്നവർക്ക് ഇന്ത്യയിലെ ഏതെങ്കിലുമൊരു സഞ്ചാരകേന്ദ്രത്തിൽ അഞ്ചുരാത്രിയും ആറ് പകലും താമസിക്കാൻ അവസരം ലഭിക്കും.


ലോഗോ ഡിസൈൻ ചെയ്യാൻ താത്‌പര്യമുള്ളവർ www.mygov.in എന്ന വെബ്സൈറ്റിൽ കയറി മത്സരത്തിൽ പങ്കെടുക്കണം.


ഇന്ത്യയുടെ ടൂറിസം രംഗത്തിന് ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ് ദേഖോ അപ്നാ ദേശ് കേന്ദ്രസർക്കാർ ആരംഭിച്ചത്.

2022-നുള്ളിൽ എല്ലാവരും ഇന്ത്യയിലെ 15 വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും സന്ദർശിച്ചിരിക്കണം എന്നതാണ് കോണ്ടസ്റ്റ് മുന്നോട്ട് വെയ്ക്കുന്ന ആശയം.

15 സ്ഥലങ്ങൾ പൂർത്തിയാക്കുന്നവർക്ക് സമ്മാനവും ലഭിക്കും.


2020 ജനുവരി 24 ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ദേഖോ അപ്നാ ദേശ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

 

Show More

Related Articles