Please wear masks while going out in public places.

CareerJobsLatest Updates

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അവസരം ; മേയ് 25 വരെ അപേക്ഷിക്കാം

മേയ് അഞ്ചു മുതല്‍ അപേക്ഷിക്കാം | ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ബിരുദ, ബിരുദാനന്തര, ഡിപ്ലോമകാര്‍ക്ക് അവസരം. സയന്റിസ്റ്റ് ബി, ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്, എല്‍.ഡി ക്ലര്‍ക്ക്, അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലായി 48 ഒഴിവുകളാണുള്ളത്.

മേയ് അഞ്ചു മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.

www.cpcb.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് ഒപ്പും ഇട്ട ശേഷം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷിക്കുന്ന സമയത്ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതില്ല. എന്നാല്‍ എഴുത്തു പരീക്ഷയ്‌ക്കെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയുടെ ഒര്‍ജിനല്‍ ഹാജരാക്കണം. മേയ് 25 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി. വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.cpcb.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Show More

Related Articles