Please wear masks while going out in public places.

JobsLatest Updates

ജൻഔഷധിയിൽ 24 അവസരങ്ങൾ

മാർക്കറ്റിങ് ഓഫീസറുമാരുടെ 20 ഒഴിവുകൾ

കേന്ദ്രസർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യ(ബി.പി.പി.ഐ.) യുടെ കീഴിലുള്ള പ്രധാൻമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയിൽ 24 ഒഴിവുകൾ.താൽകാലിക നിയമനമാണ്.

ജൂനിയർ മാർക്കറ്റിങ് ഓഫീസർ തസ്തികയിൽ 20 അവസരങ്ങൾ. ഇ-മെയിൽ വഴി അപേക്ഷിക്കണം.

അസിസ്റ്റന്റ് ജനറൽ മാനേജർ(പ്രൊക്യൂർമെൻറ്)-1

  • ഡൽഹിയിലോ ദേശീയ തലസ്ഥാനമേഖലയിലോ ആകും നിയമനം.
  • യോഗ്യത-ബി.ഫാർമ/ബി.എസ്.സി.ബയോടെക്, 15 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി – 45 വയസ്സ്.
  • ശമ്പളം- 70,000-2,00,000 രൂപ.

മാനേജർ(പ്രൊക്യൂർമെൻറ്)-1

  • ഡൽഹിയിലോ ദേശീയ തലസ്ഥാനമേഖലയിലോ ആകും നിയമനം.
  • യോഗ്യത-ബി.ഫാർമ/ബി.എസ്.സി.ബയോടെക്, 8 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി- 35 വയസ്സ്.
  • ശമ്പളം- 60,000-1,80,000 രൂപ.

ജൂനിയർ മാർക്കറ്റിങ് ഓഫീസർ/മാർക്കറ്റിങ് ഓഫീസർ-20

  • നിയമനം ഇന്ത്യയിൽ എവിടെയുമാകാം.
  • യോഗ്യത-ബി.ഫാർമ./ബി.എസ്.സി.,ബി.ബി.എ.. ജൂനിയർ മാർക്കറ്റിങ് ഓഫീസർക്ക് ഒരു വർഷത്തെയും മാർക്കറ്റിങ് ഓഫീസർക്ക് രണ്ടുവർഷത്തെയും പ്രവൃത്തിപരിചയം.
  • പ്രായപരിധി- 30 വയസ്സ്.
  • ശമ്പളം- 20,000- 80,000രൂപ./25,000-87,000 രൂപ

എക്സിക്യൂട്ടീവ്(ലോജിസ്റ്റിക്സ്‌ ആൻഡ് സപ്ലൈ ചെയിൻ)-1

  • അസമിലെ ഗുവാഹട്ടിയിലാണ് നിയമനം.
  • യോഗ്യത-ബി.സി.എ./ബി.എസ്.സി. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി- 30 വയസ്സ്.
  • ശമ്പളം- 25,000- 87,000രൂപ.

എക്സിക്യൂട്ടീവ്(ക്വാളിറ്റി ആൻഡ് റഗുലേറ്ററി)-1

  • ഡൽഹിയിലോ ദേശീയ തലസ്ഥാനമേഖലയിലോ ആകും നിയമനം.
  • യോഗ്യത- ബി.ഫാർമ.
  • പ്രായപരിധി- 30 വയസ്സ്.
  • ശമ്പളം – 25,000- 87,000രൂപ.

അപേക്ഷാഫോറവും വിശദവിവരങ്ങളും www.janaushadhi.gov.in എന്ന വെബ്സൈറ്റിൽനിന്നും ലഭിക്കും. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിൽ അയക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴിയോ തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് http://janaushadhi.gov.in/ സന്ദർശിക്കുക

Important Links
Official Notification Click Here
Website Click Here

Show More

Related Articles