Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNewsTech

ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,ട്വിറ്റർ – ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾക്ക് പൂട്ട് വീഴാൻ സാധ്യത

ഇന്ത്യയിൽ ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് പൂട്ട് വീഴാൻ സാധ്യത.

കേന്ദ്ര സർക്കാരിന്റെ പുതിയ ഐ.ടി നിയമഭേദഗതി അംഗീകരിക്കാത്തതാണ് നടപടിക്ക് വഴിയൊരുക്കുന്നത്.

2021 ഫെബ്രുവരി 25ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുപ്പിച്ച പുതിയ മാധ്യമ നിയമങ്ങൾ അംഗീകരിക്കാൻ 3 മാസത്തെ സമയമാണ് ഫേസ്ബുക്ക്, ട്വിറ്റെർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്.

സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇവരാരും നിയമം അംഗീകരിച്ചിട്ടില്ല.

അമേരിക്കയിലെ ഹെഡ് ഓഫീസിൽ നിന്ന് മറുപടി കാക്കുകയാണെന്നും സമയം നീട്ടി നൽകണം എന്നാണ് ഈ കമ്പനികളുടെ ആവശ്യം.

രണ്ട് ദിവസത്തിനകം ഈ നിയമം അംഗീകരിച്ചില്ലെങ്കിൽ ഐ.ടി നിയമപ്രകാരം ലഭിച്ചിരിക്കുന്ന സംരക്ഷണകൾ നഷ്ടമാവുകയും ഇന്ത്യൻ ക്രിമിനൽ നിയമത്തിന് വിധേയമാക്കപ്പെടുകയും ചെയ്യും എന്നാണ് സൂചന.

Related Articles

Back to top button
error: Content is protected !!