Please wear masks while going out in public places.

Latest Updates

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 41ലക്ഷം കടന്നു; മരണം 2.83ലക്ഷം

15 ലക്ഷത്തോളം പേര്‍ രോഗവിമുക്തരായി.
വാഷിങ്ടണ്‍/ ലണ്ടന്‍ : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,82,694 ആയി. ഇതുവരെ 41,01,060 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ 24 ലക്ഷം പേര്‍ രോഗബാധിതരായി തുടരുന്നു. ഇതില്‍ 23.58 ലക്ഷം പേര്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. 47,040 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ സംഖ്യ ഇനിയും ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം 15 ലക്ഷത്തോളം പേര്‍ രോഗവിമുക്തരായി.
അമേരിക്കയില്‍ ഇതുവരെ 13.68 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 79,525 ആയി. സ്‌പെയിനില്‍ 2.24 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.20 ലക്ഷം ആയി.31,855 പേരാണ് ഇതുവരെ ഇംഗണ്ടില്‍ മരിച്ചത്. ഇറ്റലിയിലും മരണ സംഖ്യ 30,000 കടന്നു. ആഫ്രിക്ക ഭൂഖണ്ഡത്തില്‍ ഇതുവരെ 64,750 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,301 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. ആഫ്രിക്കയിലെ അള്‍ജീരിയയിലും ഈജിപ്തിലും 500 ലേറെ പേര്‍ ഇതുവരെ മരിച്ചു. 10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ 194 പേരും  മൊറോക്കോയില്‍ 188 പേരും മരിച്ചു.

 

വിവരങ്ങൾ ചുരുക്കത്തിൽ
രാജ്യങ്ങള്‍ സ്ഥിരീകരിച്ച കേസുകള്‍ മരണം
അമേരിക്ക 13.68 ലക്ഷം 80,787
സ്‌പെയിന്‍ 2.65ലക്ഷം 26621
യുകെ 2.19ലക്ഷം 31,855
ഇറ്റലി 2.19ലക്ഷം 30,560
റഷ്യ 2.09ലക്ഷം 1,915
ഫ്രാന്‍സ് 1.76 ലക്ഷം 26,380
ജര്‍മ്മനി 1.72ലക്ഷം 7,569
ബ്രസീല്‍ 1.63ലക്ഷം 11,123
തുര്‍ക്കി 1.39ലക്ഷം 3,786
ഇറാന്‍ 1.08ലക്ഷം 6,640
ചൈന 82,901 4,633

Show More

Related Articles