Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Did you know ??General KnowledgeLatest NewsLatest UpdatesNews

എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ ?

എന്താണ് ഇൻഷുറൻസ് | അതേപ്പറ്റി പറഞ്ഞു തുടങ്ങാം

ഭാവിയിൽ ഉണ്ടേയാക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തികപരിഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂറായി പണം ഒരു സ്രോതസ്സിൽ ശേഖരിക്കുന്ന രീതിയെ ഇൻഷുറൻസ് എന്നു പറയുന്നു.

മുടക്കുപണം അവശ്യം തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയല്ല ഇൻഷ്വറൻസ്‌.

അതേസമയം ഇൻഷ്വറൻസ്‌, നിലവിലുള്ള നഷ്ടസാധ്യതകൾക്കെതിരെ ഒരുവനു സംരക്ഷണം പ്രദാനം ചെയ്യുന്നു.

ഒരു വ്യക്തിക്ക് നേരിട്ടേക്കാവുന്ന നഷ്ടം മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാർഗ്ഗമാണ്‌ അത്‌.

മനുഷ്യരുടേയോ ജന്തുക്കളുടേയോ ജീവൻ, ആരോഗ്യം കൂടാതെ വൈദ്യുതോപകരണങ്ങൾ, ഭവനം, വാഹനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയ മേഖലകളിൽ ഇൻഷുറൻസ് നടപ്പാക്കിവരുന്നു.

ഏതെങ്കിലും ഒരു ഇൻഷുറൻസ് സ്ഥാപനം ആയിരിക്കും ഇൻഷുറൻസ് നൽകുന്നത്. ഇൻഷുറസ് നേടുന്ന ആളിനെ പോളിസിയുടമ എന്നാണ് അറിയപ്പെടുന്നത്. അതിലേയ്ക്കായി പ്രസ്തുത സ്ഥാപനത്തിലേയ്ക്ക് നിശ്ചിത തുക അടയ്ക്കുന്നു. ഇതിനെ ഇൻഷുറൻസ് പ്രീമിയം എന്നു പറയുന്നു. പോളിസികളിൽ മാസം തോറുമോ വർഷം തോറുമോ പ്രിമീയം അടയ്ക്കാവുന്നതാണ്.

ഓരോ പോളിസിയിലും ഒരു നിശ്ചിത കാലയളവിലേയ്ക്കാണ് പ്രിമീയം അടയ്ക്കുന്നത്. കാലാവധിക്കുശേഷം ഒരു നിശ്ചിത തുക കഴിച്ച് ബാക്കി തുക ലഭിക്കുന്ന പോളിസിയാണ് ജീവനുമായി ബന്ധപ്പെട്ട പോളിസികൾ.

പക്ഷേ വാഹന ഇൻഷുറൻസിൽ തുകയൊന്നും തിരികെ ലഭിക്കുന്നില്ല.

പോളിസിയുടെ കാലാവധിക്കുള്ളിൽ അപകടം, വേറെ ഏതെങ്കിലും രീതിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്ക് പോളിസി ഉടമയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു.

എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ ?

അപകടമുണ്ടായാൽ 40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും വിതരണക്കാരും തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.

മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യംകാണിച്ചിട്ടുമില്ല.

അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. ഗ്യാസ് ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിലെ അപകടത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക.

റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.

ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.

ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെ :

  • അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം
  • ചികിത്സാ ചെലവ് – 15 ലക്ഷം
  • അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം.
  • വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം.

ചെയ്യേണ്ടത് :

അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.
വിതരണക്കാർ എണ്ണക്കമ്പനികളെയും ഇൻഷുറൻസ് കമ്പനിയെയും അപകടവിവരം അറിയിക്കും (ഉപഭോക്താവ് നേരിട്ട് ഇൻഷുറൻസ് കമ്പനിയെ സമീപിക്കേണ്ടതില്ല).

ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിതരണക്കാരൻ സഹായിക്കും.

പരിരക്ഷ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഐഎസ്ഐ മാർക്കുള്ള ഉപകരണങ്ങൾ (ലൈറ്റർ, ഗ്യാസ് സ്റ്റൗ, ട്യൂബ് തുടങ്ങിയവ) ഉപയോഗിക്കുക. കണക്ഷൻ എടുക്കുമ്പോൾ ഏജൻസിക്ക് കൊടുത്തിട്ടുള്ള മേൽവിലാസത്തിൽ വച്ച് നടക്കുന്ന അപകടങ്ങൾക്കു മാത്രമേ ഇൻഷുറൻസ് കവറേജ് ലഭിക്കുകയുള്ളൂ.

Related Articles

Back to top button
error: Content is protected !!