Please wear masks while going out in public places.

Announcementഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest NewsLatest UpdatesNews

ഇറ്റലിയിൽ കേബിൾ കാർ തകർന്നു വീണു : 14 പേർ മരിച്ചു

വടക്കൻ ഇറ്റലിയിലെ മാഗിയൂർ തടാകത്തിന് സമീപം പർവതത്തിൽ കേബിൾ കാർ തകർണത്തിനെ തുടർന്ന് പതിനാലു പേർ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

റിസോർട്ട് പട്ടണമായ സ്ട്രെസയിൽ നിന്ന് പീഡ്‌മോണ്ട് മേഖലയിലെ മൊട്ടാരോൺ പർവതത്തിലേക്ക് യാത്രക്കാരെ കയറ്റിക്കൊണ്ടിരിക്കുന്ന സർവീസിലാണ് അപകടം.

കുത്തനെയുള്ള വനപ്രദേശത്ത് അവശിഷ്ടങ്ങൾ ചിതറി കിടക്കുന്നതായി ചിത്രങ്ങൾ കാണിക്കുന്നു. മരിച്ചവരിൽ അഞ്ച് ഇസ്രായേൽ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പറയുന്നു.

അപകടത്തിൽ ഞായറാഴ്ച ഉച്ചയോടെ മരണസംഖ്യ ക്രമാതീതമായി വർദ്ധിച്ചു. രക്ഷപ്പെട്ട രണ്ട്, അഞ്ച്, ഒൻപത് വയസ് പ്രായമുള്ള കുട്ടികളെ ടൂറിനിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു കൊണ്ട് പോയെങ്കിലും മുതിർന്ന കുട്ടി പിന്നീട് മരിച്ചു. ഇളയ കുട്ടി – ഇസ്രായേൽ പൗരൻ കൂടിയായ – ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ഗുരുതരാവസ്ഥയിൽ കഴിയുകയും ചെയ്യുന്നു.

“ഞങ്ങൾ തകർന്നടിഞ്ഞു,” സ്ട്രെസ മേയർ മാർസെല്ല സെവേറിനോ ബ്രോഡ്കാസ്റ്റർ പറഞ്ഞു.

പ്രാദേശിക സമയം ഞായറാഴ്ച ഏകദേശം 12:30 ന് (10:30 GMT)ആണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല, പക്ഷേ പർവതത്തിന്റെ മുകളിൽ നിന്ന് 300 മീറ്റർ (984 അടി)യിൽ വച്ച് കേബിൾ പൊട്ടിയിരിക്കാമെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാബിൻ 20 മീറ്ററോളം ചരിവിലൂടെ താഴേക്ക്  വീണ ശേഷം നിരങ്ങി മരങ്ങളിൽ തടഞ്ഞു നിൽക്കുകയായിരുന്നു , മേയർ സെവേറിനോ പറഞ്ഞു. അപകടത്തിന് മുമ്പ് സമീപത്തുള്ള കാൽനടയാത്രക്കാർ ഉച്ചത്തിൽ ഒരു ശബ്ദം കേട്ടിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് 1,491 മീറ്റർ ഉയരത്തിൽ നിന്നും  സ്‌ട്രെസ-ആൽപൈൻ-മൊട്ടാരോൺ എന്നിവ ബന്ധിപ്പിക്കുന്ന ഈ കേബിൾ കാർ സർവിസ്  യാത്രക്കാരെ കയറ്റാൻ 20 മിനിറ്റ് എടുക്കുമെന്ന് ഇവരുടെ വെബ്സൈറ്റ് പറയുന്നു.

1970 ൽ തുറന്ന ഈ കാൽ കാർ സർവിസ്, 2014 നും 2016 നും ഇടയിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിരുന്നു.

മഗ്ഗിയോർ തടാകത്തിനും ഓർട്ട തടാകത്തിനും ഇടയിലാണ് മൊട്ടാരോൺ സ്ഥിതിചെയ്യുന്നത്. ഓരോ കേബിൾ കാറിനും സാധാരണയായി 40 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. കൊറോണ വൈറസ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനെത്തുടർന്ന് ഈ സേവനം അടുത്തിടെയാണ് വീണ്ടും തുറന്നത്.

Related Articles

Back to top button
error: Content is protected !!